ഒടുവില്‍ പി ശശിക്കെതിരെ പരാതി നല്‍കി പി വി അന്‍വര്‍

ഒടുവില്‍ പി ശശിക്കെതിരെ പരാതി നല്‍കി പി വി അന്‍വര്‍
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍ എംഎല്‍എ. പി ശശിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇതുവരെ അന്‍വര്‍ തയ്യാറായിരുന്നില്ല.

പി ശശിക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. പ്രത്യേക ദൂതന്‍ വഴിയാണ് പരാതി കൈമാറിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് പി ശശി. പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി സമർപ്പിച്ചത് =.

നിരവധി തവണ പി വി അന്‍വര്‍ ശശിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എഡിജിപിക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പമായിരുന്നു ശശിക്കെതിരെയുള്ള ആരോപണങ്ങളും.

Related Stories

No stories found.
Times Kerala
timeskerala.com