സിനിമ നയ രൂപീകരണ ചര്‍ച്ച; മന്ത്രി സജി ചെറിയാനും നടി പത്മപ്രിയയും തമ്മില്‍ തര്‍ക്കം | Film policy formulation

നയരൂപീകരണത്തിനായുള്ള കരടിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം
Patmapriya
Published on

തിരുവനന്തപുരം: സര്‍ക്കാരിന്റെ സിനിമ നയ രൂപീകരണ ചര്‍ച്ചക്കിടെ മന്ത്രി സജി ചെറിയാനും നടി പത്മപ്രിയയും തമ്മില്‍ തര്‍ക്കം. നയരൂപീകരണത്തിനായുള്ള കരടിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് തർക്കം. ചില കാര്യങ്ങളില്‍ എതിര്‍പ്പ് അറിയിച്ച പത്മപ്രിയ, കരടില്‍ മാറ്റം വേണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, ഇതുവരെയുള്ള യോഗങ്ങളില്‍ പങ്കെടുക്കാതെ ആദ്യമായി വന്നു എതിര്‍പ്പ് പറയുന്നതില്‍ എന്ത് അര്‍ത്ഥമെന്നു മന്ത്രി ചോദിച്ചു. ഇതിനെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായത്. പിന്നീട് മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇരുവരുടെയും തർക്കം അവസാനിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com