
തിരുവനന്തപുരം : കേരളത്തിലെ ഫയൽ തീർപ്പാക്കൽ യജ്‌ഞം അതിവേഗത്തിൽ നടക്കുകയാണ്. 2 മാസം കൊണ്ട് തീർപ്പാക്കിയത് 58.69 ശതമാനം ഫയലുകളാണ്. (File closing in Secretariat)
സെക്രട്ടറിയേറ്റിൽ 51.82 ശതമാനം ഫയലും തീർപ്പാക്കിയിട്ടുണ്ട്. ഇവിടെ ഏറ്റവും കൂടുതൽ ഫയൽ തീർപ്പാക്കിയത് പ്രവാസികാര്യ വകുപ്പാണ്. ഇത് 82.81 ശതമാനം ആണ്.
രണ്ടു മാസം കൊണ്ട് 60 ശതമാനം ഫയൽ തീർപ്പാക്കാനാണ് ലക്ഷ്യമിട്ടത്. അദാലത്ത് നടന്നത് ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെയാണ്.