
എറണാകുളം: കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുളള അടിപിടിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്കെതിരെ കേസെടുത്ത് പോലീസ്(Fight). വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ജയിലില്‍ തടവുകാര്‍ തമ്മിൽ അടിപിടി ഉണ്ടായത്.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഉദ്യോഗസ്ഥർ ഓടിയെത്തി അക്രമം തടയാൻ ശ്രമിച്ചു. എന്നാൽ റിമാന്‍ഡ് പ്രതിയായ ചേരാനെല്ലൂര്‍ സ്വദേശി നിധിൻ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. അടിപിടിയിൽ പ്രതിയുടെ കൈയ്ക്ക് പരിക്കേറ്റതായാണ് വിവരം.