
ബിഗ് ബോസ് ഹൗസിൽ പുതിയ തർക്കത്തിന് തുടക്കമായി. നോൺ വെജും വെജും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ജിഷിൻ തുടങ്ങിവച്ച തർക്കം പിന്നീട് ആര്യനും ജിസേലും ഒനീലും ഏറ്റുപിടിച്ചതോടെ വലിയ വഴക്കിലേക്ക് എത്തി.
അനുമോൾ ജിഷിനായി പയർ വേവിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വെജിറ്റേറിയൻസിനുള്ളതാണ് ഇതെന്ന് അനുമോൾ പറഞ്ഞപ്പോൾ ജിഷിൻ ഉടക്കി. താൻ സ്വയം കുക്ക് ചെയ്യുമായിരുന്നു എന്നും ഇത് താൻ കഴിക്കില്ലെന്നും ജിഷിൻ പറഞ്ഞു. താൻ ഇങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ ജിഷിൻ ജിസേലിനോടും ഇക്കാര്യം പറഞ്ഞു. ജിഷിന് സ്വയം കുക്ക് ചെയ്യണം, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അനുമോൾ ആരോപിച്ചു.
ഇതിനിടെ, ഞങ്ങളാണ് കിച്ചൺ ടീമെന്നും ഞങ്ങൾ കുക്ക് ചെയ്ത് തരാം എന്നും അഭിലാഷ് പറഞ്ഞത് ജിഷിന് ഇഷ്ടമായില്ല. 'നോൺ വെജൊക്കെ ഉണ്ടാക്കിയ ആ കൈകൊണ്ടല്ലേ ഇതും ഉണ്ടാക്കിയത്?' എന്ന് ജിഷിൻ ചോദിച്ചപ്പോൾ, 'ഇത് ബിഗ് ബോസ് ആണെന്ന്' ഒനീൽ മറുപടി നൽകി. ഇതിനിടെ ജിസേലും ജിഷിനെ പിന്തുണച്ചു. നോൺ വെജ് ഉണ്ടാക്കിയ ആളല്ല, പാത്രത്തിൽ വെജ് ഉണ്ടാക്കുന്നതാണ് പ്രശ്നമെന്ന് ജിസേൽ പറഞ്ഞു. ഇതിൽ അക്ബറും ഇടപെട്ടു.
തുടർന്ന് തന്നെ പട്ടിണി കിടത്താനാണ് നിങ്ങളുടെ ഉദ്ദേശ്യം എന്ന് ജിഷിൻ പറഞ്ഞു. ഈ വഴക്ക് രൂക്ഷമായി. താൻ ഭക്ഷണം കഴിക്കുന്നില്ലെന്ന് ജിഷിൻ നിലപാടെടുത്തു. എങ്കിൽ താനും കഴിക്കുന്നില്ലെന്നായി ജിസേൽ. ജിസേലിനുള്ള ഭക്ഷണം ആര്യൻ കൊണ്ടുവന്ന് കൊടുത്തെങ്കിലും ജിസേൽ അത് കഴിക്കാൻ കൂട്ടാക്കിയില്ല. ഇതിനിടെ, വെജിറ്റേറിയൻസിനായി നോൻ വെജിറ്റേറിയൻ അഡ്ജസ്റ്റ് ചെയ്യണമെന്ന് ആര്യൻ പറഞ്ഞപ്പോൾ അത് തിരിച്ചുമാവാം എന്ന് ഒനീൽ പറഞ്ഞു. ഇതിനെ ആര്യൻ എതിർത്തു.