വയനാട് : മുതുമല തെപ്പക്കാട് ആനപരിപാലന കേന്ദ്രത്തിലെ കുങ്കിയാനകൾ തമ്മിൽ ഏറ്റുമുട്ടി. സുമംഗലയും ശങ്കരനും തമ്മിലാണ് കൊമ്പു കോർത്തത്. (Fight between Elephants leaves one injured )
ഇവരെ പിടിച്ചു മാറ്റാനായി പാപ്പാന്മാർ ശ്രമിച്ചു. സുമംഗലയെന്ന ആനയ്ക്ക് കാലിന് പരിക്കേറ്റു. ഇതിന് ചികിത്സ നൽകി. ഏറെ സാഹസപ്പെട്ടാണ് ആനകളെ ദൂരേയ്ക്ക് മാറ്റിയത്. ഇവയെ പെട്ടെന്ന് തന്നെ തളച്ചു.