പ​തി​ന​ഞ്ചു​കാ​രി​യെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ചു ; സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍ |sexual abuse

കോ​ഴി​ക്കോ​ട് ന​രി​ക്കു​നി മ​ണ്ണാ​റ​ചാ​ലി​ല്‍ വീ​ട്ടി​ല്‍ സ​നോ​ജാ​ണ് (41) പി​ടി​യി​ലാ​യ​ത്.
sexual abuse
Published on

കോ​ഴ​ഞ്ചേ​രി : പ​തി​ന​ഞ്ചു​കാ​രി​യെ വീ​ട്ടി​ലെ​ത്തി ലൈം​ഗി​ക പീ​ഡി​പ്പിച്ച കേ​സി​ല്‍ സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍.സംഭവത്തിൽ കോ​ഴി​ക്കോ​ട് ന​രി​ക്കു​നി മ​ണ്ണാ​റ​ചാ​ലി​ല്‍ വീ​ട്ടി​ല്‍ സ​നോ​ജാ​ണ് (41) പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ 27നാ​ണ് ഇ​യാ​ള്‍ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വീ​ട്ടി​ല്‍ കു​ട്ടി​യോ​ട് ഇ​യാ​ള്‍ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടു​ക​യും, ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെയ്‌തു. കേ​സി​ല്‍ കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ്.

ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് പെ​ണ്‍​കു​ട്ടി ഫേ​സ്ബു​ക്ക് വ​ഴി സ​നോ​ജി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഫോ​ണി​ലൂ​ടെ ആ​യി​രു​ന്നു ഇ​രു​വ​രും സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചി​രു​ന്ന​ത്. വീ​ഡി​യോ കോ​ള്‍ ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വി​ശ്വാ​സം ആ​ര്‍​ജി​ച്ചെ​ടു​ത്ത ഇ​യാ​ള്‍ തു​ട​ര്‍​ന്നാ​ണ് ഇ​വ​രു​ടെ അ​റി​വോ​ടെ വീ​ട്ടി​ലെ​ത്തി​യ​തും, കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ മാ​റ്റം ക​ണ്ട സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​ണ് വി​വ​ര​ങ്ങ​ള്‍ ആ​ദ്യം ചോ​ദി​ച്ച​റി​ഞ്ഞ​ത്. ചൈ​ല്‍​ഡ്‌​ലൈ​ന്‍ മു​ഖേ​ന പോ​ലീ​സി​നെ അ​റി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com