
തൃശൂര്‍ : ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ സ്വദേശി പ്രജീഷിന്‍റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് തൂങ്ങി മരിച്ചത്.
പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം ഉണ്ടായത്. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.