മലപ്പുറം : ഡി വൈ എസ് പിക്കെതിരെ പരാതി നൽകി വനിതാ എസ് ഐ. മലപ്പുറത്താണ് സംഭവം. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് ആരോപണം. (Female SI's complaint against DYSP in Malappuram)
പരാതി നൽകിയിരിക്കുന്നത് മുൻ മലപ്പുറം ഡി സി ആർ ബി ആയിരുന്ന ഡി വൈ എസ് പി വി ജയചന്ദ്രനെതിരെയാണ്. മൊഴിയെടുക്കുന്നതിനിടെ അപമാനിച്ചുവെന്നാണ് ഇതിൽ പറയുന്നത്.
പരാതിയിൽ മലപ്പുറം പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണ്.