Kerala
Suicide : യുവ അഭിഭാഷക ഓഫീസിൽ ജീവനൊടുക്കിയ സംഭവം : ആൺ സുഹൃത്ത് അറസ്റ്റിൽ
ഇയാളെ അറസ്റ്റ് ചെയ്തത് ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്
കാസർഗോഡ് : യുവ അഭിഭാഷക ഓഫീസിൽ ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. സി പി എം ലോക്കൽ കമ്മിറ്റി അംഗമായ രഞ്ജിതകുമാരി എന്ന 30കാരിയാണ് ഓഫീസിൽ തൂങ്ങിമരിച്ചത്. (Female lawyer commits suicide in Kasaragod )
കാസർഗോഡാണ് സംഭവം. ഇവരുടെ ആൺ സുഹൃത്തായ അനിലാണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തത് ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.
സെപ്റ്റംബർ 30ന് രാത്രി ഏഴോടെയാണ് ഇവരെ കുമ്പളയിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തിയാണ് വാതിൽ പൊളിച്ച് അകത്ത് കയറിയത്.