മലപ്പറം : വായ്പാറപ്പടി വെള്ളാരംകല്ലിലെ ഫ്‌ളാറ്റില്‍ യുവഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളേജിലെ സീനിയര്‍ റെസിഡെന്റ് ഡോക്ടര്‍ കല്പകഞ്ചേരി സ്വദേശി സി.കെ. ഫര്‍സീന(35)യാണ് തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണു സംഭവം ഉണ്ടായത്.താന്‍ ആത്മഹത്യചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ച ഒരാള്‍ മഞ്ചേരി പോലീസില്‍ വിവരമറിയിച്ചു.
പോലീസ് ഫ്‌ളാറ്റിലെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നത്. തുടർന്ന് ഫര്‍സീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍ വിഷാദരോഗം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.