JSK : 'നിർമ്മാതാക്കൾ ആശങ്കയിൽ, സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അത്ഭുതമില്ല': JSK സിനിമ വിവാദത്തിൽ ഫെഫ്ക

റിവൈസിംഗ് കമ്മിറ്റിയും സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു
JSK : 'നിർമ്മാതാക്കൾ ആശങ്കയിൽ, സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അത്ഭുതമില്ല': JSK സിനിമ വിവാദത്തിൽ ഫെഫ്ക
Published on

കൊച്ചി : സുരേഷ് ഗോപി നായകനായെത്തുന്ന 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിൻ്റെ പേര് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ച് ഫെഫ്ക. (FEFKA on JSK movie row)

റിവൈസിംഗ് കമ്മിറ്റിയും സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുൻപ് സമാന രീതിയിൽ രണ്ടു സിനിമകളുടെ പേരുകൾ മാറ്റിയിരുന്നുവെന്നും കമ്മിറ്റി പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയുടെ നിർമ്മാതാക്കൾ ആശങ്കയിൽ ആണെന്നും, സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അത്ഭുതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com