“ആഡ്സ് ഓൺ വീൽസ്" റോഡ്ഷോയുമായി ഫെഡറൽ ബാങ്ക്

 “ആഡ്സ് ഓൺ വീൽസ്" റോഡ്ഷോയുമായി ഫെഡറൽ ബാങ്ക്
Published on

ഇടപാടുകാരെയും പൊതുജനങ്ങളെയും ബാങ്കിൻ്റെ സ്വർണ വായ്പാ പദ്ധതികളുടെ സവിശേഷതകൾ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറൽ ബാങ്ക് "ആഡ്സ് ഓൺ വീൽസ്" റോഡ് ഷോ ആരംഭിച്ചു. ബാങ്കിന്റെ തിരുവനന്തപുരം സോണിനു കീഴിൽ വരുന്ന, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായുള്ള 164 ശാഖകളെ ബന്ധിപ്പിച്ചാണ് റോഡ് ഷോ സംഘടിപ്പിച്ചിരിപ്പിക്കുന്നത്. ഇടപാടുകാരുമായുള്ള ബന്ധം വർദ്ധിപ്പിക്കുക, ജനങ്ങളോടുള്ള ബാങ്കിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുക എന്നിവയാണ് പര്യടനത്തിന്റെ ലക്ഷ്യം. ഓഗസ്റ്റ് 21, ന് ആരംഭിച്ച പര്യടനം പന്ത്രണ്ട് ദിവസങ്ങൾക്കു ശേഷം സമാപിക്കും.

തിരുവനന്തപുരം ആസ്ഥാനമായുള്ള പരസ്യ ഏജൻസിയായ ആക്‌സോമീഡിയയുമായി സഹകരിച്ചാണ് ബാങ്ക് ഈ റോഡ് ഷോ സംഘടിപ്പിക്കുന്നത്. എച്ഛ്ഡി എൽഇഡി സ്‌ക്രീനുകളും ഉയർന്ന നിലവാരമുള്ള ശബ്‌ദ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്ന, പൂർണ്ണമായും ബ്രാൻഡ് ചെയ്ത മൂന്ന് വാഹനങ്ങളാണ് റോഡ് ഷോയിൽ പര്യടനം നടത്തുന്നത്. ഈ വാഹനങ്ങൾ പ്രധാന നഗര - ഗ്രാമ പ്രദേശങ്ങളിൽ സഞ്ചരിക്കും. ബാങ്കിന്റെ സ്വർണ്ണ വായ്പാ പദ്ധതികൾ വിശദീകരിക്കുന്നതിനും, ലഘുലേഖകൾ വിതരണം ചെയ്യുന്നതിനുമായി ഓരോ സ്ഥലത്തും 15–25 മിനിറ്റ് വീതം വാഹനങ്ങൾ നിർത്തിയിടും.

അതത് സ്ഥലങ്ങളിൽ നിന്നും പങ്കെടുത്ത വിശിഷ്ട വ്യക്തികളുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

തിരുവനന്തപുരം – ശ്രീ. ഷിജു കെ.വി., എസ്.വി.പി. & സോണൽ ഹെഡ് (ഫ്ലാഗ് ഓഫ്), ശ്രീ. രാജ് ഗോപാൽ ആർ., ഡിവിപി-II & റീജിയണൽ ഹെഡ്, ശ്രീ. എഡ്വിൻ ജി., ഡിവിപി-II & സോണൽ സെയിൽസ് ഹെഡ്, ശ്രീ. അനിൽകുമാർ ആർ, ഡിവിപി-II & സോണൽ ലയബിലിറ്റി ഹെഡ്, ശ്രീമതി. അനിത ജി., ഡിവിപി-I (സോണൽ കളക്ഷൻ), ശ്രീ. രാജൻ ബാബു കെ.കെ., ഡിവിപി-I, സോണൽ ക്രെഡിറ്റ് മാറ്റേഴ്‌സ്, ശ്രീമതി. ജിഷ എൽ.എസ്., ഡിവിപി-II & ബ്രാഞ്ച് ഹെഡ്, തിരുവനന്തപുരം/ സ്റ്റാച്യു

ആലപ്പുഴ – ശ്രീ. വിപിൻ വി. ഉണ്ണിത്താൻ, ഡിവിപി-II & റീജിയണൽ ഹെഡ് (ഫ്ലാഗ് ഓഫ്), ശ്രീമതി. റാണി ജി.എസ്., എവിപി & ബ്രാഞ്ച് ഹെഡ്, ആലപ്പുഴ കോൺവെന്റ് സ്‌ക്വയർ.

കൊല്ലം – ശ്രീ. ബുഷി സത്യൻ, ഡിവിപി-II & റീജിയണൽ ഹെഡ് (ഫ്ലാഗ് ഓഫ്), ശ്രീ. ബിജുമോൻ എസ്., ഡിവിപി-I & ബ്രാഞ്ച് ഹെഡ്- കുണ്ടറ

Related Stories

No stories found.
Times Kerala
timeskerala.com