ഫെഡറൽ ബാങ്ക് ഹോർമിസ് ഫൗണ്ടേഷൻ സഞ്ജീവനി പദ്ധതിയിലൂടെ എം .വി.ആർ ക്യാൻസർ സെന്ററിലെ രോഗികൾക്ക് സഹായഹസ്തം

Federal Bank
Published on

ഫെഡറൽ ബാങ്കിന്റെ സി എസ് ആർ വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സഞ്ജീവനി പദ്ധതിയുടെ ഭാഗമായി, കെയർ ഫൗണ്ടേഷന് കീഴിലുള്ള എം.വി.ആർ കാൻസർ സെൻറർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികളുടെ ചികിത്സസഹായത്തിനായി നടത്തുന്ന സാമൂഹികപ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

ജൂലൈ 29 നു ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സുതീഷ് എ, കെയർ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.എൻ കെ.മുഹമ്മദ് ബഷീറിന് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറി.

“വ്യക്തികളെയും കുടുംബങ്ങളെയും മാനസികമായും സാമ്പത്തികമായും പ്രതിസന്ധിയിലാക്കുന്ന കാൻസർ എന്ന മഹാവിപത്തിനെതിരെ ബോധവൽക്കരണത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതിയാണ് സഞ്ജീവനി. പദ്ധതിയുടെ ഭാഗമായി, മലബാർ മേഖലയിലെ കാൻസർ ബാധിതരുടെ കൈത്താങ്ങ് എന്ന് വിശേഷിപ്പിക്കാവുന്ന എം വി ആർ കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” ഫെഡറൽ ബാങ്കിന്റെ കോഴിക്കോട് സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സുതീഷ് എ പറഞ്ഞു.

ഫെഡറൽ ബാങ്കുമായുള്ള പങ്കാളിത്തം നിരവധി കാൻസർ രോഗികൾക്ക് ആശ്വാസകരമാവുമെന്ന് കെയർ ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.

അർബുദത്തിനെതിരെയുള്ള അവബോധവും അർബുദ ബാധിതർക്കുള്ള ധനസഹായവും അടങ്ങിയ സി എസ് ആർ പദ്ധതിയാണ് സഞ്ജീവനി. കാൻസർ രോഗികൾക്ക് രോഗനിർണയം അടക്കമുള്ള ചികിത്സാ ചെലവുകൾക്കായാണ് സഹായധനം വിനിയോഗിക്കുന്നത്.

ഫെഡറൽ ബാങ്കിന്റെ സി എസ് ആർ മേധാവി ഷാജി കെ വി, കോഴിക്കോട് റീജിയണൽ മേധാവി പ്രമോദ് കുമാർ ടി വി,ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം,ബാങ്കിന്റെ കുന്ദമംഗലം ശാഖാ മാനേജർ റിതു ജോയ്,കെയർ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ ജെ ബാബു, ചീഫ് ഓപ്പറേറ്റിങ്ഓഫീസർ ഡോ. ഹമദ് ബിൻ ഖാലിദ് , സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ഹെഡ് അഡ്വ ഭവിത, തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com