പാലക്കാട് : മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്.പാലക്കാട് മേപ്പറമ്പിലാണ് സംഭവം നടന്നത്. കേസിൽ പ്രദേശവാസിയായ യുവാവ് ആഷിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അർദ്ധരാത്രിയാണ് റഫീഖിൻ്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. വാഹനം കത്തുന്നത് കണ്ട് സമീപത്ത് താമസിക്കുന്നവര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി തീയണയ്ക്കുകയും വലിയ ദുരന്തം ഒഴിവാകുകയുമായിരുന്നു.
15 വയസുള്ള മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിൻ്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്.