കോഴിക്കോട് : താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് തലയ്ക്ക് വെട്ടേറ്റു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. വിപിന് നേർക്കാണ് ആക്രമണം ഉണ്ടായത്. (Father of a child who died from amoebic encephalitis hacked doctor in Kozhikode)
ഇദ്ദേഹത്തെ വെട്ടിയത് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട മരിച്ച കുട്ടിയുടെ പിതാവാണ്. ഒൻപത് വയസുകാരിയുടെ പിതാവായ സനൂപ് ആണ് ആക്രമണം നടത്തിയത്.
ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡോക്ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തോടെയാണ് ആക്രമണം നടത്തിയത്. അനയ ആണ് മരിച്ചത്.
രണ്ടു മക്കളുമായി എത്തിയ സനൂപ് ഇവരെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ മുറിയിൽ എത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ സൂപ്രണ്ടിനെ ലക്ഷ്യം വച്ചെത്തിയ ഇയാൾ പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.