
കൊല്ലം: കടപ്പാക്കടയിൽ അക്ഷയ നഗറിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി(Father). മകൻ വിഷ്ണുവിനെ വെട്ടികൊന്ന ശേഷം അച്ഛൻ അഡ്‌വാക്കേറ്റ് ശ്രീനിവാസപിള്ള ജീവനൊടുക്കുകയായിരുന്നു. സഹോദരിയും അമ്മയും വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതക വാർത്ത പുറത്തു വന്നത്.
ഭർത്താവിനെയും മകനെയും രണ്ടു ദിവസമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് തിരുവനന്തപുരത്തുള്ള അമ്മയും മകളും വീട്ടിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. എസ്.ബി.ഐ ജീവനക്കാരനായ വിഷ്ണുവിന് മാനസിക രോഗമുള്ളതായാണ് ലഭ്യമായ പ്രാഥമിക വിവരം.