ആലപ്പുഴ : നാളെ ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദിച്ച് രണ്ടാനമ്മയും പിതാവും. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. അൻസർ, രണ്ടാം ഭാര്യ എന്നിവർ ചേർന്നാണ് കുട്ടിയെ മർദിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.(Father and step-mother beats child in Alappuzha)
ശരീരത്തിൽ ചുവന്ന പാടുകൾ കണ്ടെത്തിയപ്പോൾ അധ്യാപകരാണ് കാര്യം അന്വേഷിച്ചത്. തുടർന്ന് കാര്യം പുറത്തുവരികയും, അധ്യാപകർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
നോട്ട്ബുക്കിലെ അനുഭവക്കുറിപ്പിലും കുട്ടി വേദന നിറഞ്ഞ കാര്യങ്ങൾ എഴുതിയിട്ടുണ്ട്. അമ്മയില്ലെന്നും, അനിയനുമായി വഴക്കിട്ടപ്പോൾ രണ്ടാനമ്മ അടിച്ചുവെന്നും ഇതിലുണ്ട്.