കോട്ടയം: കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഉച്ചയായിട്ടും വീടിന് പുറത്ത് ആരെയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണകാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
ദുരിതമനുഭവിക്കുന്നവർക്ക് സഹായം: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ : 1056, 0471-2552056)