മിനിറ്റുകളുടെ വ്യത്യാസത്തിൽ അച്ഛനും മകനും മരിച്ചു |death

എരുമമുണ്ട സ്വദേശികളായ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്.
death
Published on

മലപ്പുറം : ഹൃദയാഘാത്തെ തുടർന്ന് അച്ഛന് പിന്നാലെ മകനും മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചത്.

വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ ടെൻസ് വാഹനത്തിൽ വെച്ച് കുഴഞ്ഞ് വീണത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com