

കൊച്ചി: എറണാകുളം പോണേക്കരയിൽ പിതാവിനെയും ആറു വയസ്സുകാരിയായ മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണാവള്ളി സ്വദേശി പവിശങ്കർ, മകൾ വാസുകി (6) എന്നിവരാണ് മരിച്ചത്. (Father and 6-year-old girl found dead in Ernakulam)
മകൾക്ക് വിഷം നൽകിയ ശേഷം പവിശങ്കർ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള കടുംകൈയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവസമയത്ത് കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.