മലയാളത്തിന്റെ മാർഗദർശിക്ക് വിട: പ്രൊഫ എം.കെ സാനു അന്തരിച്ചു | Prof. M.K. Sanu

ന്യൂമോണിയ ബാധയെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.
മലയാളത്തിന്റെ മാർഗദർശിക്ക് വിട: പ്രൊഫ എം.കെ സാനു അന്തരിച്ചു |  Prof. M.K. Sanu
Published on

കൊച്ചി: എഴുത്തുകാരനും ചിന്തകനും വിമർശകനുമായ പ്രൊഫ. എം.കെ സാനു(98) അന്തരിച്ചു(Prof. M.K. Sanu). ന്യൂമോണിയ ബാധയെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ആലപ്പുഴയിലെ തുമ്പോളിയിൽ 1928 ഒക്ടോബര്‍ 27 ജനിച്ച എം.കെ സാനു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാം റാങ്കോടെ എം.എ.ബിരുദ പഠനം പൂർത്തിയാക്കി. 40 ഓളം പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയ എം.കെ.സാനു മാഷ്, കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. പ്രഭാതദർശനം, സഹോദരൻ കെ അയ്യപ്പൻ, യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം), ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം), എം. ഗോവിന്ദൻ, മലയാള സാഹിത്യ നായകന്മാർ - കുമാരനാശാൻ, മൃത്യുഞ്ജയം കാവ്യജീവിതം, ഇവർ ലോകത്തെ സ്നേഹിച്ചവർ തുടങ്ങിയവ പ്രധാന കൃതികൾ.

Related Stories

No stories found.
Times Kerala
timeskerala.com