
ബിഗ് ബോസ് ഹൗസിൽ ഇനി ഫാമിലി വീക്ക്. അനീഷിൻ്റെയും ഷാനവാസിൻ്റെയും കുടുംബങ്ങളാണ് ആദ്യം എത്തിയത്. എന്നാൽ, ഒരു ടാസ്ക് പൂർത്തിയാക്കിയാൽ മാത്രമേ ഇവർക്ക് കുടുംബാംഗങ്ങളെ കാണാൻ കഴിയൂ. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
ഷാനവാസിനെയും അനീഷിനെയും ആക്ടിവിറ്റി റൂമിലേക്ക് മാറ്റിയിട്ടാണ് ഇരുവരുടെയും കുടുംബങ്ങളെ ഹൗസിനുള്ളിലേക്ക് വിളിച്ചത്. മറ്റുള്ളവർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഷാനവാസിൻ്റെ ഭാര്യയും മകളും എത്തിയപ്പോൾ അനീഷിൻ്റെ സഹോദരനും അമ്മയുമാണ് ഹൗസിലെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവർ വരുന്നത് കണ്ട് അനീഷും ഷാനവാസും വികാരഭരിതരായി.
വീട്ടിലേക്ക് വന്ന രണ്ട് കുടുംബവും മത്സരാർത്ഥികളൊത്ത് വിസിറ്റിങ് റൂമിലെ സോഫയിൽ ഇരുന്നപ്പോൾ ബിഗ് ബോസിൻ്റെ അറിയിപ്പ്. 'ഒരു ടാസ്ക് പൂർത്തിയാക്കിയാലേ കുടുംബത്തെ കാണാനാവൂ..'