തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ അനാസ്ഥയെ തുടർന്ന് വേണു മരിച്ച സംഭവത്തിന് ശേഷവും കുടുംബം കടുത്ത ദുരിതത്തിൽ. കുടുംബത്തെ സഹായിക്കാൻ ആരുമില്ലെന്ന് വേണുവിന്റെ ഭാര്യ സിന്ധു വേദനയോടെ പ്രതികരിച്ചു. കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്ന് സിന്ധു ആവശ്യപ്പെട്ടു.(Family of Venu, who died at Thiruvananthapuram Medical College, is in distress)
മെഡിക്കൽ കോളേജിന്റെ അനാസ്ഥ മാത്രമാണ് വേണുവിന്റെ മരണത്തിന് കാരണമെന്ന് അവർ ആവർത്തിച്ചു. വേണുവിന്റെ മരണമൊഴിക്ക് വിലയുണ്ടാകണം. മക്കളെ വളർത്തണം. "ഞങ്ങൾ നടുക്കടലിലാണ് നിൽക്കുന്നത്. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തെ പ്രതീക്ഷയോടെ കാണുന്നു. കുടുംബത്തെ കൈവിടില്ലെന്ന് വിശ്വസിക്കുന്നു," വേണുവിൻ്റെ അമ്മ പറഞ്ഞു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംഘം ഇന്ന് വേണുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും. അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.