കുടുംബ വഴക്ക്: കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി | Family feud

അരവിന്ദ് സിന്ധുവിന്റെ കഴുത്തിലാണ് വെട്ടി പരിക്കേല്പിച്ചത്.
Family feud
Updated on

കോട്ടയം: കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി(Family feud). ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പള്ളിക്കത്തോട്, ഇളമ്പള്ളി, പുല്ലാനിത്തകടിയില്‍, അടുകാണില്‍ സിന്ധു(45)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകനായ അരവിന്ദിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കാണെന്നാണ് പ്രാഥമിക വിവരം. അരവിന്ദ് സിന്ധുവിന്റെ കഴുത്തിലാണ് വെട്ടി പരിക്കേല്പിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടന്ന സിന്ധുവിനെയാണ് കണ്ടത്. സംഭവ സമയത്ത് അരവിന്ദ് ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com