കോഴിക്കോട്: തേങ്ങ പറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കുടുംബ വഴക്കിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കൂടരഞ്ഞിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം നടന്നത്. ജോണി, ഭാര്യ മേരി, മകള്‍ ജാനറ്റ്, സഹോദരി ഫിലോമിന എന്നിവരെയാണ് ജോണിയുടെ സഹോദര പുത്രന്‍ ജോമിഷ് വെട്ടി പരിക്കേല്‍പിച്ചത്.
അവിവാഹിതയായ ജോണിയുടെ സഹോദരി ജോമിഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത്. പറിച്ച തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴാണ് ജോമിഷ് എത്തി വാക്കുതര്‍ക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും.
ജോണിയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കു വെട്ടേറ്റത്.ജോണിയുടെ സഹോദരിയുടെ പറമ്പുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ട്. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വഷണംനടത്തിവരികയാണ്