ഇടുക്കി : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റിൽ. വാഴവര വാകപ്പടിയില്‍ കുളത്തപ്പാറ സുനില്‍കുമാര്‍ (46) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്.കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവായ സുനിൽ കുമാര്‍ കുത്തി വീഴ്ത്തുകയായിരുന്നു.
വയറിന് ആഴത്തില്‍ മുറിവേറ്റ് യുവതിയുടെ നില ഗുരുതരമായതിനാല്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിനുശേഷം ഒളിവില്‍പോയ സുനിലിനെ കട്ടപ്പന പോലീസ് സംഘം വീടിന്‍റെ പരിസരത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.