പത്തനംതിട്ട : ഡി വൈ എഫ് ഐ നേതാവ് ജോയലിൻ്റെ മരണത്തിന് കാരണം കസ്റ്റഡി മർദ്ദനം ആണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. അടൂരിലെ ഡി വൈ എഫ് ഐ നേതാവായിരുന്നു ജോയൽ. (Family alleges DYFI leader's death is due to custodial beating)
സംഭവത്തിൽ സി പി എം നേതാക്കളുടെ പിന്തുണയും ഉണ്ടെന്നാണ് ആരോപണം. 202ലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
ജനുവരി ഒന്നിനാണ് മർദ്ദനമേറ്റത്. പിന്നാലെ ജോയലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. 5 മാസം ചികിത്സയിൽ തുടർന്നു. 2020 മെയ് 22നാണ് മരിച്ചത്. സി ഐ യു ബിജുവും സംഘവുമാണ് മർദിച്ചതെന്നും, ഇടി കൊണ്ട് ജോയൽ തെറിച്ചു വീണുവന്നും കുടുംബം പറയുന്നു.