

കണ്ണൂർ: ഒരു ന്യൂസ് ചാനലിൽ വന്ന വാർത്തയെന്ന രീതിയിൽ തന്റെ ഫോട്ടോ ഉപയോഗിച്ച് സമൂഹമാധ്യമത്തിൽ വ്യാജ പ്രചാരണം നടത്തുന്നതായി കാണിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കണ്ണൂർസിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
"അൻവർ ലക്ഷ്യംവയ്ക്കുന്നത് പിണറായിയെ, പിന്നിൽ കേരളത്തിലെ ഒരു കൂട്ടം ജിഹാദികൾ: ജയരാജൻ' എന്ന തലക്കെട്ടോടെ ഒരു വാർത്താചാനലിൽ വന്ന വാർത്തയെന്ന രീതിയിൽ മുനീർ ഹാദി എന്നയാൾ വ്യാജ വാർത്ത 9446846749 എന്ന നന്പറിൽനിന്നു സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണെന്ന് ജയരാജൻ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു . നാട്ടിൽ സംഘർഷമുണ്ടാക്കുന്ന ബോധപൂർവമായ ശ്രമമാണ് ഇതിനു പിന്നിലെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.