തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തിൽ തിരുവനന്തപുരം വഞ്ചിയൂരിൽ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകരും ട്രാൻസ്‌ജെൻഡർമാരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. ഇരുവിഭാഗവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ആകെ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Fake vote controversy, 3 cases have been registered)
ബിജെപി പരാതിയിൽ രണ്ട് കേസുകൾ, ട്രാൻസ്‌ജെൻഡർമാരുടെ പരാതിയിൽ ബിജെപി പ്രവർത്തകർക്കെതിരെ ഒരു കേസ് എന്നിങ്ങനെയാണിത്. വഞ്ചിയൂർ പോളിങ് ബൂത്തിന് മുന്നിലായിരുന്നു സംഭവം.
വോട്ട് ചെയ്യാനെത്തിയ ട്രാൻസ്‌ജെൻഡർമാരെ വോട്ടർപട്ടികയിൽ പേരില്ലെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.