കണ്ണൂർ : വ്യാജ ട്രേഡിങ്ങ് ആപ്പ് തട്ടിപ്പിൽ കണ്ണൂരിലെ ദമ്പതികൾക്ക് നഷ്ടമായത് 4 കോടിയിലേറെ രൂപ. പ്രതികളെ കണ്ണൂർ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. (Fake trading app scam in Kannur)
തമിഴ്നാട് സ്വദേശി മെഹബൂബും എറണാകുളം സ്വദേശി റിജാസുമാണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്നാണ് ഇവർ കുടുങ്ങിയത്. മട്ടന്നൂർ സ്വദേശികളായ ദമ്പതികളാണ് തട്ടിപ്പിനിരയായത്.