ഇടുക്കി : വ്യാജ പീഡന പരാതിയാണ് മൂന്നാർ ഗവണ്മെന്റ് കോളേജ് അധ്യാപകനെതിരെ വിദ്യാർഥികൾ നൽകിയതെന്ന് കോടതി. ഇക്കണോമിക്സ് വിഭാഗം മേധാവി ആയിരുന്ന ആനന്ദ് വിശ്വനാഥനെയാണ് 11 വർഷങ്ങൾക്ക് ശേഷം കോടതി വെറുതെ വിട്ടത്.(Fake sexual abuse case by students in Idukki )
നടപടി തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടേതാണ്. പരീക്ഷയ്ക്കിടെ ഉണ്ടായ കോപ്പിയടി കണ്ടുപിടിച്ചതിനാണ് വിദ്യാർഥികൾ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്. പെൺകുട്ടികൾ എസ് എഫ് ഐ അനുഭാവികളാണ്.