പാലക്കാട് : തമിഴ്‌നാട്ടിൽ നിന്നും പോക്സോ കേസ് പ്രതിയെ പിടികൂടി. കേരള പോലീസ് അറസ്റ്റ് ചെയ്‌തത് പാലക്കാട് സ്വദേശിയായ ശിവകുമാറിനെയാണ്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. (Fake monk arrested on POCSO case)
ഇവിടുത്തെ ഒരു ഗ്രാമത്തിൽ ഇയാൾ വ്യാജ സന്യാസിയായി വിലസുകയായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാനായി ഇയാൾ മുടിയും താടിയുമൊക്കെ നീട്ടിവളർത്തുകയും ചെയ്തു.