രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാൻ തനിക്കെതിരെ വ്യാജ പ്രചരണം ; കടകംപള്ളി സുരേന്ദ്രൻ |kadakampally surendran

ആ രാഷ്ട്രീയ നേതാവിന്റെ മുഖം വെളുപ്പിക്കാന്‍ വേണ്ടി കൊണ്ടുവന്ന ആരോപണം മാത്രമാണ് ഇത്.
kadakampally-surendran
Published on

തിരുവനന്തപുരം : തനിക്കെതിരായ ലൈംഗിക അതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍. ആരോപണ പരാതി കോണ്‍ഗ്രസിന്റെ ഭാവി നേതാവായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ആ രാഷ്ട്രീയ നേതാവിന്റെ മുഖം വെളുപ്പിക്കാന്‍ വേണ്ടി കൊണ്ടുവന്ന ആരോപണം മാത്രമാണ് ഇത്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൊടും ക്രിമിനലാണ്. മാധ്യമപ്രവര്‍ത്തക തന്നെ ക്രമിനലിന് ഇരയായത് ഒരു നിസാര വിഷയമല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. പോത്തൻകോട് സ്വദേശിയായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ മുനീറാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com