പാലക്കാട് : വി എസ് അച്യുതാനന്ദനെ അപകീർത്തിപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ കേസെടുത്ത് പോലീസ്.
ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകൻ കെ സി വിപിനെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ കറുകപുത്തൂർ മേഖലാ സെക്രട്ടറി ടി ആർ കിഷോറിന്റെ പരാതിയിലാണ് നടപടി.
മുൻപ് മുതിർന്ന സിപിഐ എം നേതാവായ വി എസിനെ അധിക്ഷേപിച്ച വെൽഫെയർ പാർടി നേതാവിന്റെ മകനെയും തിരുവനന്തപുരം സ്വദേശിയായ അധ്യാപകനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.