
2024-ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് എൻ എസ് മാധവൻ അർഹനായി. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്ക്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരം ലഭിച്ചതിൽ ഒരുപാട് നന്ദിയും സന്തോഷവും ഉണ്ടെന്ന് പ്രഖ്യാപനത്തിന് ശേഷം എൻഎസ് മാധവൻ വ്യക്തമാക്കി. 54 വർഷമായി അദ്ദേഹം എഴുത്തിൻ്റെ ലോകത്തുണ്ട്. എഴുത്തിന്റെ സമഗ്രസംഭാവനയ്ക്കാണ് അവാർഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.