സംസ്ഥാനത്ത് അതിതീവ്ര മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, തമിഴ്‌നാട്ടിലും മഴ കനക്കും | Red alert

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്
Extremely heavy rain, Red alert in 3 districts
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണം.(Extremely heavy rain, Red alert in 3 districts)

മഴ മുന്നറിയിപ്പ് ഇങ്ങനെ:

റെഡ് അലർട്ട് (അതിതീവ്ര മഴ): ഇടുക്കി, പാലക്കാട്, മലപ്പുറം.

ഓറഞ്ച് അലർട്ട് (ശക്തമായ മഴ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്.

യെല്ലോ അലർട്ട് (ശക്തമായ ഒറ്റപ്പെട്ട മഴ): കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം.

സംസ്ഥാനത്ത് ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോരമേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം.

നിയന്ത്രണങ്ങൾ: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു. ഖനനം ഉൾപ്പെടെ നിർത്തിവെയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. സാഹസിക വിനോദങ്ങൾക്കും നിയന്ത്രണമുണ്ട്.

അവധി പ്രഖ്യാപനം: മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

അവധി പ്രഖ്യാപിച്ച ജില്ലകൾ: ഇടുക്കി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റമില്ല.

തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴ കനക്കും

തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് ശക്തമായ മഴ തുടരും. ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും ഡെൽറ്റ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെങ്കൽപ്പെട്ട് അടക്കം നിരവധി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ തമിഴ്നാട്ടിൽ ഇതുവരെ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. പുതുച്ചേരിയിലും കാരയ്ക്കലിലും ഇന്ന് സ്‌കൂളുകൾക്ക് അവധിയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com