
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം(rain). ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുത ബന്ധവും ഗതാഗതവും തടസപ്പെട്ടു. ആലപ്പുഴയിലെ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ആലപ്പുഴ-എറണാകുളം പാതയിലെ തീവണ്ടി ഗതാഗതം തടസ്സപെട്ടു. 8 മണിയോടെയാണ് ട്രാക്കിന് മുകളിലൂടെ മരം വീണത്. തുടർന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതേ തുടർന്ന് പിടിച്ചിട്ട
കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ ഒന്നര മണിക്കൂറോളം നിലവിൽ വൈകിയാണ് ഓടുന്നത്. അതേസമയം ശക്തമായ മഴ തുടരുന്ന ആലപ്പുഴ ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.