പാലക്കാട് : കല്ലേക്കാട് വീട്ടിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ 3 പ്രതികളെയും റിമാൻഡ് ചെയ്തു. ബിജെപി പ്രവർത്തകൻ സുരേഷ്, ഫാസിൽ, നൗഷാദ് എന്നിവരാണ് പിടിയിലായത്. (Explosives found from house in Palakkad)
സ്‌കൂളിലെ സ്‌ഫോടനത്തിൽ സുരേഷിന് പങ്കുണ്ടെന്നാണ് പോലീസിൻ്റെ സംശയം. ഇയാൾ പാലക്കാട്ടെ സ്‌കൂളിൽ സ്ഫോടനം നടക്കുന്നതിന് തലേ ദിവസം അവിടെ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.