പാലക്കാട് : കല്ലേക്കാടിൽ വീട്ടിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമയുടെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കുറ്റിക്കളം സുരേഷിന്റെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്.
മൂത്താംതറ സ്കൂളിൽ സ്ഫോടക കണ്ടെത്തിയ സംഭവത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് സംശയം. പൂളക്കാട് സ്വദേശി ഫാസിൽ, കല്ലേക്കാട് സ്വദേശി നൗഷാദ് എന്നിവർ കസ്റ്റഡിയിൽ ഉണ്ട്.
സുരേഷിൻ്റെ വീട്ടിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടിച്ചത്. 24 ഇലക്ട്രിക് ഡിറ്റനേറ്റർ , 12 നാടൻ ബോംബ് എന്നിവയാണ് പിടികൂടിയത്. ഓഗസ്റ്റ് 20 നു വൈകീട്ടാണ് സ്കൂൾ പരിസരത്തു സ്ഫോടനമുണ്ടായത്. പത്തുവയസുകാരനും വയോധികക്കും പരുക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നൗഷാദ്, ഫാസിൽ എന്നി രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.