Kerala
കാട്ടു പന്നിയെ പിടിക്കാൻ വച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
കാസർഗോഡ്: കാട്ടു പന്നിയെ പിടിക്കാൻ വച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. പടുപ്പിലെ മോഹനനാണ് (48) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം നടന്നത്.
ബന്തടുക്ക പടുപ്പ് ബണ്ടംകൈയിലുണ്ടായ സംഭത്തിൽ ഫൊറൻസിക് റിപ്പോർട്ട് വരുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് ബേഡകം പോലീസ് അറിയിച്ചു.