പാലക്കാട് : വ്യാസ വിദ്യാപീഠം സ്‌കൂളിലെ സ്‌ഫോടനത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കോമ്പൗണ്ടിൽ 4 ബോംബുകളാണ് ഉണ്ടായിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. (Explosion in School in Palakkad)
ഇത് ആർ എസ് എസ് ക്യാമ്പ് നടക്കുന്ന സ്ഥലമാണെന്നും, ആർ എസ് എസിന് ഇതിൽ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാതൊരു കാരണവശാലും ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.