പാലക്കാട് : മാരകമായ സ്ഫോടകവസ്തുവാണ് പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിൽ പൊട്ടിത്തെറിച്ചതെന്ന് പോലീസ് എഫ് ഐ ആറിൽ പറയുന്നു. ഇത് മനുഷ്യ ജീവന് അപകടം വരുത്തണമെന്ന് കരുതിയാണ് ഇവിടെ കൊണ്ടുവച്ചതെന്നും ഇതിലുണ്ട്. (Explosion in school in Palakkad )
എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 4 മണിക്കാണ് സംഭവമുണ്ടായത്. ആദ്യം ലഭിച്ച വിവരം പന്നിപ്പടക്കമാണ് പൊട്ടിയത് എന്നായിരുന്നു.
എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് ഇക്കാര്യം തള്ളുകയാണ്. ഏത് തരത്തിലുള്ള സ്ഫോടകവസ്തുവാണ് പൊട്ടിയതെന്ന് വ്യക്തമല്ല. ഇത് ആർ എസ് സു നിയന്ത്രണത്തിലുള്ള സ്‌കൂളാണ്. സംഭവം ആദ്യം കണ്ടത് 10 വയസുകാരനാണ്.
പന്താണെന്ന് കരുതി സ്ഫോടകവസ്തു തട്ടിത്തെറിപ്പിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ കുട്ടിക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ബി ജെ പിയും ആവശ്യമുന്നയിച്ചിട്ടുണ്ട്.