
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി വിവരം(Explosion). ഇയാളുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിൽ പോലീസ് എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസെടുത്തു.
സ്ഫോടനം നടന്ന വീട്ടിൽ വരാറുണ്ടായിരുന്ന അനൂപ് മാലിക്ക് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2016 ലെ പുഴാതി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിലും ഇയാൾ പ്രതിയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കൊല്ലപെട്ടയാൾ അനൂപ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഇന്ന് പുലര്‍ച്ചെ 1.51 ഓടെയാണ് ബോംബ് നിര്‍മാണത്തിനിടെ കണ്ണപുരത്തെ വീട്ടിൽ സ്ഫോടനം ഉണ്ടായത്.