എറണാകുളം : എറണാകുളം പറവൂരിൽ സിപിഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. സിപിഐയില്‍ നിന്ന് 80 ഓളം പേര്‍ രാജി വെച്ചു. രാജി വെച്ചവര്‍ നാളെ സിപിഐഎമ്മില്‍ ചേരും. ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രന്‍ രാജിവച്ചു. ജില്ലയിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളാണ് ഈ തീരുമാനമെന്ന് പ്രവർത്തകരുടെ പ്രഖ്യാപനം.
സിപിഐ നേതാവ് കെ സി പ്രഭാകരന്റെ മകള്‍ രമയും സിപിഐഎമ്മില്‍ ചേരുമെന്ന് അറിയിച്ചു. പ്രധാന നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേരുമെന്ന് രമ പറഞ്ഞു. നാളെ വൈകീട്ട് 5.30ന് വടക്കന്‍ പറവൂരില്‍ നടക്കുന്ന പരിപാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പങ്കെടുക്കും.