പാലക്കാട് : പുതുനഗരത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ ഷരീഫ്, സഹോദരി ഷഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യത്തെ സംശയം. എന്നാല്‍, വീട്ടില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് കണ്ടെത്തി. ഷരീഫ് പന്നിപ്പടക്കം ഉപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടെന്നും പോലീസ് പറഞ്ഞു.