തിരുവനന്തപുരം : തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് ബിഡിജെഎസ് ആരോപിച്ചു.
ബിഡിജെഎസ് നഗരസഭയിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും ജില്ലാ പ്രസിഡൻറ് പ്രഖ്യാപിച്ചു.തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.
ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും.