പാലക്കാട് : പുതുനഗരത്തെ വീട്ടിലെ പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ ഷെരീഫ് അപകടനില തരണം ചെയ്തതായി വിവരം. ഉടൻ തന്നെ ഇയാളുടെ മൊഴിയെടുക്കും. (Explosion in house in Palakkad)
മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. ഡോക്ടറുടെ അനുമതിയും പോലീസ് തേടും. പരിക്കേറ്റ ഷെരീഫാണ് പന്നിപ്പടക്കം കൊണ്ടുവന്നത് എന്നാണ് നിഗമനം.
മൊഴി നൽകാൻ സഹോദരി വൈമുഖ്യം പ്രകടിപ്പിച്ചതോടെയാണ് പോലീസ് ഇയാളുടെ മൊഴിയെടുക്കാൻ ശ്രമിക്കുന്നത്.