Explosion : പാലക്കാട് വീട്ടിലെ പൊട്ടിത്തെറി : ഗ്യാസ് സിലിണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടി തെറിച്ചതെന്ന് പോലീസ്

ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
Explosion : പാലക്കാട് വീട്ടിലെ പൊട്ടിത്തെറി : ഗ്യാസ് സിലിണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടി തെറിച്ചതെന്ന് പോലീസ്
Published on

പാലക്കാട് : പുതുനഗരം മാങ്ങോട്ടെ വീട്ടിലെ പൊട്ടിത്തെറിയിൽ വിശദമായ പരിശോധന നടത്തി പോലീസ്. ഇവിടെ ഗ്യാസ് സിലിണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് പറയുന്നത്. ഷഹാന, സഹോദരൻ ഷെരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. (Explosion in house in Palakkad)

യുവതിയുടെ ഭർത്താവിൻ്റെ ബന്ധുവീട്ടിലാണ് സംഭവമുണ്ടായത്. ബോംബ് സ്‌ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും. ഷെരീഫിന്റെ പരിക്ക് ഗുരുതരമാണ്. വീട്ടിൽ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തി.

ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ഇയാളുടെ ശരീരത്തിൽ പൊള്ളലിന് സമാനമായ മുറിവുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com