
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപെട്ടയാളെ തിരിച്ചറിഞ്ഞു(Explosion). ചാലാട് സ്വദേശി മുഹമ്മദ് ആശാം ആണ് കൊല്ലപ്പെട്ടത്. ഇയാൾ ഒരു വർഷത്തോളമായി വീട്ടിൽ താമസിക്കുന്നതായാണ് വിവരം. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
അതേസമയം, ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്‌ഫോടക വസ്തുക്കളാണ് സംഭവ സ്ഥലം പരിശോധിച്ചതിൽ നിന്നും കണ്ടെത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജ് പറഞ്ഞു. കേസിന്റെ ചുമതല ക്രൈം ബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണെന്നാണ് വിവരം.